---
title: "നാരങ്ങയ്ക്ക് എന്ത് പറ്റി? തീവിലയിൽ പൊള്ളി ചെറുനാരങ്ങ; കിലോയ്ക്ക് 300 രൂപയായി കുതിച്ചുയർന്നു"
english_title: "Pathanamthitta Lemon Price Hike 260-300 per kg Juice Business Crisis Tamil Nadu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382942/ pathanamthitta-lemon-price-hike-300-per-kg-juice-trade-affected"
published_at: "2026-09-16T15:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa62f06c81c_pathanamthitta-lemon-price-hike-300-per-kg-juice-trade-affected.jpg"
keywords: ["Lemon Price", "Pathanamthitta News", "Lime Price Hike", "Juice Business"]
---

# നാരങ്ങയ്ക്ക് എന്ത് പറ്റി? തീവിലയിൽ പൊള്ളി ചെറുനാരങ്ങ; കിലോയ്ക്ക് 300 രൂപയായി കുതിച്ചുയർന്നു

> **Lead Summary:** **പ​ത്ത​നം​തി​ട്ട: **ജില്ലയിൽ ചെറുനാരങ്ങയ്ക്ക് തീവില. വിപണിയിൽ വലിപ്പമുള്ള ചെറുനാരങ്ങയ്ക്ക് കിലോയ്ക്ക് 260 മുതൽ 300 രൂപ വരെയാണ് ഇപ്പോഴത്തെ വില. മൊത്തവ്യാപാര വിപണിയിൽ ഇത് 240 രൂപ വരെയെത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതും, കൊടുംചൂടും കാലാവസ്ഥാ വ്യതിയാനവും കാരണം വിപണിയിൽ ആവശ്യക്കാർ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണം.

## Article Content

**പ​ത്ത​നം​തി​ട്ട: **ജില്ലയിൽ ചെറുനാരങ്ങയ്ക്ക് തീവില. വിപണിയിൽ വലിപ്പമുള്ള ചെറുനാരങ്ങയ്ക്ക് കിലോയ്ക്ക് 260 മുതൽ 300 രൂപ വരെയാണ് ഇപ്പോഴത്തെ വില. മൊത്തവ്യാപാര വിപണിയിൽ ഇത് 240 രൂപ വരെയെത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതും, കൊടുംചൂടും കാലാവസ്ഥാ വ്യതിയാനവും കാരണം വിപണിയിൽ ആവശ്യക്കാർ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണം.

നാരങ്ങവില കുത്തനെ ഉയർന്നത് ലൈം ജ്യൂസ്, സർബത്ത് തുടങ്ങിയവയുടെ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനിടയിൽ പഞ്ചസാരയ്ക്ക് കിലോയ്ക്ക് 60 രൂപയായതോടെ നാരങ്ങവെള്ളത്തിന്റെ വിലയും വർധിപ്പിക്കേണ്ട അവസ്ഥയിലാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിൽ നാരകം ഉൾപ്പെടെയുള്ള കൃഷികൾ കുറഞ്ഞുവരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. എട്ട് വർഷമായി പത്തനംതിട്ടയിൽ നാരങ്ങ കച്ചവടം നടത്തുന്ന തെെങ്കാശി സ്വദേശിനി മഹേശ്വരി പറയുന്നു. കൃഷിയിടങ്ങളിൽ കെട്ടിടങ്ങൾ വ്യാപകമായി ഉയരുന്നതും, പുത്തൻ തലമുറയ്ക്ക് കൃഷിയോട് താൽപ്പര്യമില്ലാതെ വരുന്നതുമാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.

English Summary:

Lemon price soaring in Pathanamthitta - retail price Rs 260-300 per kg, wholesale up to Rs 240. Price hike due to reduced arrival from Andhra Pradesh, Tamil Nadu and high demand amid extreme heat and climate change. Lime juice, sarbath businesses badly hit, traders say sugar at Rs 60/kg also forcing price hike for lemon juice. Farming declining in Tamil Nadu - trader Maheshwari from Tenkasi, selling lemons in Pathanamthitta for 8 years, says farmlands turning into buildings and new generation losing interest in farming.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382942/ pathanamthitta-lemon-price-hike-300-per-kg-juice-trade-affected)